'ശസ്ത്രക്രിയ ടേബിളിന് സൈഡിലായി കണ്ടത് കത്തി, സൂചി, നൂല്‍ എന്നിവ മാത്രമാണ്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം മൂത്രം പോകാതെ ആയപ്പോള്‍ എന്റെ കാലുകള്‍ അകറ്റി സ്റ്റീലിന്റെ കമ്പികള്‍ കൊണ്ടാണ് ഹോള്‍ ഉണ്ടാക്കിയത്. പലപ്പോഴും മൂത്രം പോകാതെ അടയുന്ന മൂത്രനാളിയില്‍ ഗ്രാമ്പുകൊണ്ട് കുത്തിയാണ് മൂത്രം പുറത്തേക്ക് പോകുന്നത്.'- ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ തൃപ്തി പറയുകയാണ്.

2012 ലാണ് ട്രാന്‍സ് വുമണായ തൃപ്തി തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ബുദ്ധിമുട്ടുകള്‍ തൃപ്തിയെ വിട്ട് പോയിട്ടില്ല. തങ്ങളുടെ സ്വപ്‌നമാണ് ശസ്ത്രക്രിയയും അതിന് ശേഷമുള്ള ജീവിതവുമെന്ന് കൂടി പറയുകയാണ് തൃപ്തി.