പൊരിഞ്ഞ പൊരാട്ടത്തിന് കളമൊരുങ്ങുകയാണ് തൃത്താലയില്‍. വി.ടി ബല്‍റാം എന്ന കോണ്‍ഗ്രസ് യുവതുര്‍ക്കിയെ തറപറ്റിക്കാന്‍ സിപിഎം സാക്ഷാല്‍ എം ബി രാജേഷിനെ തന്നെ കളത്തിലിറക്കുമ്പോള്‍ കാണാന്‍ പോകുന്നത് തീ പാറും പോരാട്ടം തന്നെ. രാജേഷ് എത്തുന്നതോടെ ഇടത് ആവേശം ഉയരും. അഭിമാന പോരാട്ടമാകും ബല്‍റാമിന്. രണ്ടില്‍ ഒരാളെ ഇത്തവണ നിയമസഭ കാണൂ.