ഒരു നാലു വയസുകാരന്‍ ടോയ് കാര്‍ വച്ച് കളിക്കുന്നത് ഒരു അത്ഭുതമേയല്ല. പക്ഷെ, ഇവിടെ ഒരു കൊച്ചുമിടുക്കന്‍ വെറും 8  മിനിറ്റ് 20 സെക്കന്റ് കൊണ്ട് 164 കാറുകളുടെ പേരും ബ്രാന്‍ഡും പറഞ്ഞ് ഒരു ലോക റെക്കോഡ് തന്നെ സ്വന്തമാക്കിയിരുന്നു. മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് ഒലിപ്രംകടവ് സ്വദേശിയായ നാലു വയസുകാരന്‍ ദീക്ഷിത്തിന് അംബാസഡര്‍ മുതല്‍ എംജി ഹെക്ടര്‍ വരെ ഏതു കാറും സുപരിചിതം.