സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയില്‍ ഇടം നേടിയപ്പോഴൊക്കെ കേട്ടു പരിചയിച്ച വാക്കാണ് അറ്റാഷേ. ശരിക്കും ആരാണ് അറ്റാഷേ... അതൊരാളാണോ ? അല്ല. കോണ്‍സുലേറ്റില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥനാണ് അറ്റാഷേ.

മറ്റൊരു രാജ്യത്തിന്റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ എംബസിയുണ്ട്, കോണ്‍സുലേറ്റുണ്ട്... അവിടെ കോണ്‍സല്‍ ജനറലുണ്ട്.. അറ്റാഷേയുണ്ട്... 

എന്താണ് കോണ്‍സുലേറ്റ്.... ആരാണ് കോണ്‍സല്‍ ജനറല്‍... ഇതെല്ലാം നയതന്ത്രകാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസറും ഹൈകമ്മീഷണറുമടക്കം വിവിധ നയതന്ത്ര പദവികള്‍വഹിച്ച ടി പി ശ്രീനിവാസന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നു.