2018-ലെ നിപയില്‍ നിന്ന് കേരളം പഠിച്ചത് ഒരു വലിയ പാഠമാണ്. മഹാമാരിയെ എങ്ങനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്ന പാഠം. മാസ്‌കിന്റേയും പി.പി.ഇ. കിറ്റിന്റേയും ഉപയോഗവും ക്വാറന്റൈനുമെല്ലാം കേരളം ആദ്യം ശീലിച്ചത് നിപയില്‍ നിന്നാണ്. ലോക ശ്രദ്ധനേടിയ ആ കേരളാ മോഡല്‍ തന്നെയായിരുന്നു നിപ വീണ്ടും വന്നപ്പോളും കോവിഡിലും നമ്മള്‍ രോഗപ്രതിരോധത്തിന് ഉപയോഗിച്ചത്. അന്ന് നിപ പ്രതിരോധത്തിന്റെ അമരക്കാരിയായിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. 

എങ്ങനെയാണ് അന്ന്‌ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കിയത്? കേരളത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കുമ്പോളും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്യമാകാന്‍ വൈകുന്നത് എന്തുകൊണ്ട്? നിപയുടെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞോ? പലപ്പോഴായി ഉയര്‍ന്ന വിമര്‍ശനങ്ങളെ എങ്ങനെ നേരിട്ടു? അന്ന് നിപ പ്രതിരോധത്തിന്റെ അമരക്കാരിയായിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.