ലൈംഗിക വിദ്യാഭ്യാസമെന്ന് പറയുമ്പോള്‍ തന്നെ നെറ്റിചുളിക്കുന്നവരുണ്ട്. പക്ഷേ അത് അനിവാര്യമാണെന്ന് രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയണമെന്ന് പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ പി.  സതീദേവി. പണ്ടുകാലത്ത് അറിയാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ പോലും ചെറിയ പ്രായത്തില്‍ തന്നെ ഇന്ന് കുട്ടികള്‍ക്ക് എങ്ങനെയൊക്കെയോ ലഭിക്കുന്നുണ്ട്. അവ ശരിയായിട്ടുള്ള അറിവുകളായിരിക്കണമെന്നില്ല. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന അറിവുകള്‍ പലപ്പോഴും അശാസ്ത്രീയമായ വിവരങ്ങളാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.

അപ്പോള്‍ ശരിയായ ശാസ്ത്രീയമായ അറിവുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിയെടുക്കാനും ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താനുമുള്ള നടപടികള്‍ വേണമെന്ന് സതീദേവി പറയുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റെടുക്കാനുണ്ടായ സാഹചര്യങ്ങള്‍, കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങളോടുള്ള സമീപനങ്ങള്‍ എന്നിവയെപ്പറ്റി മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിക്കുകയാണ് പി. സതീദേവി. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം..