നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയിലായിരിക്കും ക്ലാസ് മുറിയിലെ ക്രമീകരണം. കുട്ടികള്‍ കൂട്ടം ചേരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗരേഖ ഉടന്‍ പുറത്തിറങ്ങും.

സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ രക്ഷിതാക്കളുടെ അഭിപ്രായം എന്താണ് ?രണ്ടുവര്‍ഷത്തെ അടച്ചിടലിന് ശേഷം സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം രക്ഷിതാക്കള്‍ക്ക് ആശ്വാസം പകരുന്നുണ്ടോ? കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ആശങ്കയുണ്ടോ? ക്ലാസുകള്‍ ഒന്നിച്ച് തുടങ്ങണോ? രക്ഷിതാക്കളുടെ പ്രതികരണങ്ങളിലേക്ക്..