പ്രണയപ്പകയില്‍ ജീവന്‍ പൊലിഞ്ഞ മാനസയും നിഥിനയും കൃഷ്ണപ്രിയയും.. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച നിരവധി അരുംകൊലകള്‍ക്കാണ് 2021 സാക്ഷ്യം വഹിച്ചത്.

സൗഹൃദമോ പ്രണയമോ നിരസിച്ചാലുടന്‍ ജീവനെടുക്കുക എന്ന പൈശാചികമായ മനോനിലയിലേക്ക് കേരളത്തിലെ യുവാക്കള്‍ എത്തുന്നു എന്നത് ഒരേ സമയം പേടിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണ്.