രണ്ടുകൂട്ടുകാർ.. കലാരം​ഗത്തും ജീവിതത്തിലും രാഷ്ട്രീയത്തിലും. രമേഷ് പിഷാരടിയും ധർമജൻ ബോൾ​ഗാട്ടിയുമാണവർ. 2003-ലാണ് പിഷാരടി ധർമജനെ ആദ്യമായി കാണുന്നത്. സിനിമാലയ്ക്ക് സ്ക്രിപ്റ്റ് എഴുതാനായിരുന്നു അത്. മൂന്നാമതൊരാൾ കണ്ടാൽ കൊള്ളാമെന്ന് തോന്നിയതിനാലാണ് ഈ കൂട്ടുകെട്ട് വിജയിച്ചതെന്നാണ് രമേഷ് പിഷാരടി പറയുന്നത്.

ഒന്നിച്ചതിൽ രണ്ടുപേർക്കും ഗുണമുണ്ടായി. ചായ കുടിച്ചാൽ പോലും കാശ് പപ്പാതി കൊടുക്കുന്നതിനാൽ വഴക്കില്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമാക്കാർ ഒന്നാകെ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. ഒന്നേ ആകെ ഇറങ്ങിയിട്ടുള്ളൂ. ധർമ്മജന് തെരഞ്ഞെടുപ്പ് ഫണ്ട് നൽകില്ല. കാരണം എന്റെ കയ്യിൽ കാശില്ല. അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരും സിനിമാക്കാരും മാത്രമല്ല, എല്ലാ സ്ഥാനാർഥികൾക്കും വോട്ട് തരാമെന്ന് പറഞ്ഞ് ജനവും അഭിനയിക്കാറുണ്ട്. ധർമ്മജനോട് ആരാധന മാത്രമേയുള്ളൂ. ഒരിക്കലും ഇകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.