ബിജെപിയുടെ കേരളാ നേതൃത്വത്തിനെതിരെ നിശിത വിമര്‍ശനവുമായി ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ബാലശങ്കര്‍ ആരോപിച്ചു. 

ഈ നേതൃത്വവുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപിക്ക് ഒരു വിജയസാധ്യതയും ഉണ്ടാവില്ലെന്നും ബാലശങ്കര്‍ പറഞ്ഞു. സിപിഎമ്മുമായി നടത്തിയ ഡീലിന്റെ ഭാഗമായിട്ടാണ് തന്നെ ഒഴിവാക്കിയതെന്നും ബാലശങ്കര്‍ ആരോപിച്ചു.