ആർ. ബാലകൃഷ്ണ പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസം​ഗം കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്. ഒരു മന്ത്രിയുടെ നാക്കുപിഴ മാത്രമായി അതിനെ ചുരുക്കി കാണാൻ അന്ന് രാഷ്ട്രീയ അതികായന്മാർ പോലും തയ്യാറായില്ല. ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പഞ്ചാബിലെ തീവ്രരാഷ്ട്രീയ ധ്രുവീകരണവുമായി ആ സംഭവത്തെ ചേർത്തു വെച്ചതോടെ വിവാദം കത്തിക്കയറി. 

ദൃശ്യമാധ്യമങ്ങൾ സംഭവങ്ങളെല്ലാം ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന കാലമായിരുന്നില്ല. അതുകൊണ്ടുതന്നെ പിള്ള പറഞ്ഞതിന്റെ നിജസ്ഥിതി കണ്ടെത്താൻ വഴികൾ അധികമുണ്ടായിരുന്നില്ല.  രാജിവെച്ച് കൃത്യം ഒരു വർഷമാകുമ്പോൾ ആർ. ബാലകൃഷ്ണപിള്ള വീണ്ടും മന്ത്രിയായി സെക്രട്ടേറിയറ്റിലെത്തി. പഞ്ചാബ് മോഡൽ പ്രസം​ഗമെന്ന ആ വൻ വീഴ്ചയേക്കുറിച്ച് കൂടുതലറിയാം.