പെട്ടിമുടിയോളം തകര്‍ന്ന മനസ്സും ഹിമാലയത്തോളം സ്ഥൈര്യവുമുള്ളൊരാള്‍.. മണ്ണിടിച്ചിലില്‍ രണ്ടു മക്കളുള്‍പ്പെടെ 23 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഷണ്‍മുഖനാഥ് ഉള്ളുലയുമ്പോഴും അത്രമേല്‍ ദൃഢതയോടെയാണ് ഇപ്പോഴും തിരച്ചില്‍ തുടരുന്നത്, ഇനിയും അവശേഷിക്കുന്നവര്‍ക്ക് താങ്ങായി താന്‍ മാത്രമേ ഉള്ളൂവെന്ന് പറയുന്നത്.. മനുഷ്യന്റെ സഹനത്തിനും കര്‍ത്തവ്യബോധത്തിനും ഈ മനുഷ്യനപ്പുറം ഒരുദാഹരണം ചൂണ്ടിക്കാണിക്കാനാകുമോ എന്ന് സംശയമാണ്.