ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുടെ യോജിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. കോവിഡ് കാലമാണന്നതുപോലും പരിഗണിക്കാതെ പളളികള്‍ പിടിച്ചെടുക്കുന്ന നിലപാട് അവസാനിപ്പിക്കണം. മുളളരിങ്ങാട് പളളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഇടുക്കി ജില്ലാ ഭരണകൂടം അതിരുവിട്ട കടന്നുകയറ്റം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.