കോവിഡ് വാക്‌സിന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പോസിറ്റീവ് എന്ന വാക്കിനെ ഇത്രയധികം നെഗറ്റീവാക്കിയ വര്‍ഷമായിരുന്നു കൊഴിഞ്ഞു പോയത്.
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ മാസ്‌കിട്ട്, അടുപ്പമുള്ളവരോടുപോലും അകലം പാലിച്ച് നമ്മള്‍ തള്ളിനീക്കിയത് ഒരു വര്‍ഷമാണ്. താരശോഭ ഉള്ളവരും ഇല്ലാത്തവരുമായി ലക്ഷക്കണക്കിന് പേരാണ് കോവിഡ് മഹാമാരിയില്‍ നമ്മെ വിട്ടുപോയത്.
പതിറ്റാണ്ടുകളുടെ പ്രയത്‌നം കൊണ്ട് നമ്മള്‍ കെട്ടിപ്പൊക്കിയ പലതും ഒരു ലോക്ഡൗണ്‍ കൊണ്ട് തകര്‍ന്നു വീഴുന്നതും നമ്മള്‍ കണ്ടു. കോവിഡ് വൈറസ് ലോകത്തവതരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞ ഈ വേളയില്‍ ഒരു തിരിഞ്ഞു നോട്ടം..