ലോകമാകെ ആശങ്ക പടര്‍ത്തുകയാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍. ഒരിക്കല്‍ രോഗം വന്നവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യത ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഒമിക്രോണ്‍ വകഭേദത്തിനെന്നാണ് പ്രാഥമിക പഠനം വ്യക്തമാക്കുന്നത്. വാക്സിന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയേയും ഒമിക്രോണിന് മറികടക്കാനാകുമെന്നും സൂചനകളുണ്ട്.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ കുട്ടികളില്‍ ഉള്‍പ്പടെ രോഗം കണ്ടിട്ടുണ്ടെങ്കിലും രോഗതീവ്രത കുറവാണെന്നതാണ് ആശ്വാസം. ഒമിക്രോണിനെ നേരിടാന്‍ രോഗപ്രതിരോധമാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കുന്നതിനൊപ്പം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നുണ്ട്.