ചെറിയ ഇടവേളയ്ക്കുശേഷം ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിൽ സജീവമാകുന്നു. അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് ഏറ്റവും പുതിയതായി ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയ വിവരം പുറത്തുവിട്ടു. 

ഉത്തരകൊറിയയുടെ കിഴക്കുള്ള സിൻപോ ദ്വീപിൽ നിന്ന് ജപ്പാൻ തീരത്തേക്കാണ് ബാലിസ്റ്റിക് മിസൈൽ തൊടുത്തത്. ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം എന്ന് അവകാശപ്പെട്ട് ജനുവരിയിൽ പുറത്തിറക്കിയ മിസൈലാണിത്.