സര്‍ക്കാര്‍ ക്വാറന്റീന്‍ സംവിധാനം ഇല്ലാതായതോടെ ദുരിതത്തിലായിരിക്കുകയാണ് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍. ഹോം ക്വാറന്റീന്‍ സൗകര്യമില്ലാത്തവരും പെയ്ഡ് ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ സാധിക്കാത്തവരുമാണ് മടങ്ങുന്ന പ്രവാസികളിലേറെയും. നാട്ടിലെത്തിയാല്‍ എവിടെപ്പോകുമെന്ന് കൃത്യമായ ഉത്തരമില്ലാത്തതിനാല്‍ വിദേശത്ത് തന്നെ ദുരിതജീവിതം നയിക്കുകയാണ് പലരും. 

സൗകര്യമുണ്ടായിട്ടും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നവര്‍ മുതല്‍  ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്നവര്‍ വരെ ഉള്ള കേരളത്തില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യങ്ങള്‍ വിശ്വസിച്ചാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് വണ്ടി കയറിയത്. പക്ഷേ പലരും പെരുവഴിയിലായി. പോലീസും സന്നദ്ധ സംഘടനകളുമാണ് ഇവര്‍ക്കുള്ള ആശ്രയം.