മൂന്നു വർഷങ്ങൾക്കുശേഷം കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ശ്വാസകോശ വൈറസാണെങ്കിലും തലച്ചോറിനെയാണ് നിപ്പ വൈറസ് ബാധിക്കുന്നത്. പനി, അപസ്മാരം, പെരുമാറ്റത്തിലുള്ള വ്യത്യാസം എന്നിവയെല്ലാം രോഗലക്ഷണങ്ങളാകാം. ചിലരിൽ ശ്വാസതടസവും ചുമയും ഉണ്ടാകും. ഈ സാഹചര്യത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജാഗ്രത നിർദ്ദേശങ്ങളെക്കുറിച്ചും ആരോഗ്യ വിധഗ്ദൻ ഡോ. അനൂപ് കുമാർ എ.എസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.