മഴക്കെടുതിയിലാണ് കേരളം. കഴിഞ്ഞ ദിവസങ്ങളിൽ മധ്യകേരളത്തിലും തെക്കൻകേരളത്തിലും പെയ്ത മഴ കനത്ത നാശം വിതച്ചാണ് കടന്നുപോയത്. ഇനിയെല്ലാം ഒന്നിൽ നിന്നു തുടങ്ങേണ്ട അവസ്ഥയിലാണ് മഴ തകർത്ത പ്രദേശങ്ങളിലെ നാട്ടുകാർ. 

സർക്കാർ നൽകുന്ന നഷ്ടപരിഹാരം ഈ കെടുതികളിൽ നിന്ന് കരകയറാൻ ചെറിയ തോതിലെങ്കിലും ഇവർക്ക് സഹായകമായേക്കും. പ്രകൃതിദുരന്തം നേരിട്ടവർക്കുള്ള സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരത്തിന് നേരിട്ടോ ഓൺലൈനായോ അപേക്ഷകൾ സമർപ്പിക്കാം. ഇതിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.