വെറുമൊരു രാഷ്ട്രീയ ആരോപണമല്ല മുട്ടില്‍ മരംമുറി. അത് വയനാട്ടില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ഒരു സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന നാളുകളില്‍ കര്‍ഷകക്ഷേമം എന്ന പേരിലിറങ്ങിയ ഉത്തരവ്. ആ ഉത്തരവിന്റെ മറ പറ്റി കാലപ്പഴക്കം ചെന്ന എത്രയോ മരങ്ങള്‍ മുറിച്ചുമാറ്റി.

250 കോടി രൂപയോളം സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മുട്ടില്‍ മരംമുറിയുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരിക. അന്വേഷിക്കാം, ആ പിന്നാമ്പുറങ്ങള്‍...