മലയാളത്തിന്റെ മഹാ നടനായ മമ്മൂട്ടിയ്ക്ക് മഞ്ചേരി കോടതിയുമായി ഒരു അഭേദ്യ ബന്ധമുണ്ട്. നിരവധി അഭിഭാഷക കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂക്ക യഥാര്‍ത്ഥ ജീവിതത്തില്‍ അഭിഭാഷകനായത് ഇവിടെ വെച്ചാണ്. കേരളത്തിലെ പ്രശസ്തനായ ഒരു വക്കീലിനൊപ്പമായിരുന്നു പരിശീലനം. 

മമ്മൂക്കയ്ക്ക് നിയമപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അഡ്വക്കേറ്റ് മഞ്ചേരി ശ്രീധരന്‍ നായര്‍, മമ്മൂട്ടി തന്റെ ജൂനിയര്‍ വക്കീലായിരുന്ന സമയത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. മികച്ച ക്രിമിനല്‍ വക്കീലാകാന്‍ സാധ്യതയുള്ള അഭിഭാഷകനായിരുന്നു മമ്മൂട്ടിയെന്ന് അദ്ദേഹം പറയുന്നു.

Content Highlights: Mancheri sreedharan nair talks about the lawyer in mammootty