കോവിഡ് മൂലം നിശ്ചലമായ കായികലോകം ഉയിര്‍ത്തെഴുന്നേറ്റ വര്‍ഷമാണ് 2021. കളിക്കളങ്ങളില്‍ നിറഞ്ഞ ആര്‍പ്പുവിളികള്‍ ആവേശോജ്ജ്വലമായ കിരീടനേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

ഒളിമ്പിക്‌സും യൂറോ കപ്പും കോപ്പ അമേരിക്കയും ടി20 ലോകകപ്പുമെല്ലാം 2021-നെ അവിസ്മരണീയമാക്കി. അത്ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണ്ണവും മെസ്സിയുടെ ഏഴാം ബാലണ്‍ദ്യോര്‍ നേട്ടവുമെല്ലാം പോയ വര്‍ഷത്തിലെ പ്രധാന സംഭവങ്ങളില്‍ ചിലത് മാത്രം.