രാഷ്ട്രീയ- സാംസ്‌കാരിക-സാഹിത്യമേഖലകളില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായ എം.പി വീരേന്ദ്രകുമാര്‍ എം.പി ഇനി ഓര്‍മ്മ. എഴുത്തുകാരന്‍, പ്രാസംഗികന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പോരാളി, മാധ്യമ സ്വാതന്ത്ര്യത്തിന്റെ വക്താവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍... എല്ലാത്തിനുമുപരി എല്ലാവരെയും തുല്യരായി മാത്രം കാണാന്‍ ശീലിച്ച മനുഷ്യസ്നേഹി.
കടന്നുപോയ ഒരോ ഘട്ടവും ചരിത്രംകൂടിയാണ്. മാതൃഭൂമിയുടെ, കേരളരാഷ്ട്രീയത്തിന്റെ, സാംസ്‌കാരിക മേഖലയിലെ തിളങ്ങുന്ന അധ്യായം. വിട ....