അവർക്ക് ഞങ്ങളെക്കുറിച്ച് അറിയില്ല. ദ്വീപിന്റെ വിശ്വാസത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഞങ്ങളുടെ ഭാഷയോ സംസ്‌കാരമോ അങ്ങനെ ഞങ്ങളെപ്പറ്റിയുള്ള യാതൊന്നും അറിയില്ല.-ലക്ഷദ്വീപ് നിവാസിയായ ബാഹിർ പറയുന്നു. അവരാണ് ഞങ്ങളെ ഭരിക്കുന്നത്. ഒരു ഭരണകൂടം ദ്വീപ് നിവാസികളുടെ ജീവിതം ആകെ മാറ്റി മറിക്കുമ്പോൾ ഇനി എന്ത് എന്ന ചോദ്യമാണ് അവർക്ക് മുന്നിലുള്ളത്. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ രാജ്യം മുഴുവൻ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിൽ അവിടെ സംഭവിക്കുന്നത് എന്തെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം