നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്  പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

എന്നാല്‍ മരിച്ച കുട്ടിക്കും ആശുപത്രിയിലായ കുട്ടികള്‍ക്കും കോളറയുടെ ലക്ഷണമില്ല എന്നത് ആശ്വാസമാണ്. ജില്ലയില്‍ തുടര്‍ച്ചയായി ഭക്ഷ്യ വിഷ ബാധ കേസുകള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഏറെ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും.