കേരളം രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. ലോകം കീഴടക്കിയ ഒരു മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഇതല്ലാതെ വഴിയില്ല. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട ഉറ്റവരുടെ നിലവിളി അന്തരീക്ഷത്തിലുയരുമ്പോള്‍, അതിന്റെ എണ്ണം കൂടുമ്പോള്‍ സര്‍ക്കാരിനു മുന്നിലെ അവസാന ആശ്രയമാണിത്. മൂന്നു മാസത്തോളം നമ്മളെ വീട്ടില്‍ തളച്ചിട്ട ആദ്യ ലോക്ക്ഡൗണില്‍നിന്ന് നാമൊന്നും പഠിച്ചിട്ടില്ലെന്നാണ് രണ്ടാം തരംഗം വ്യക്തമാക്കുന്നത്.

വിവേകത്തോടെ നാം പെരുമാറുമെന്ന്, പൊതു ഇടങ്ങളില്‍ ഇടപെടുമെന്ന് കരുതിയവര്‍ക്കും നമുക്കും തെറ്റി. സാമ്പത്തിക മേഖലയെ മുഴുവന്‍ പാളം തെറ്റിച്ച ആദ്യ ലോക്ക്ഡൗണിന്റെ ആഘാതത്തില്‍നിന്നു ഇനിയും കരകയറാതെ അടുത്ത ലോക്ക്ഡൗണ്‍.

വീട്ടില്‍ത്തന്നെ തങ്ങുക. ഒറ്റപ്പെട്ടു പോവാതിരിക്കാന്‍ വീട്ടുകാരോടും കൂട്ടുകാരോടും ഫോണിലൂടെ സംസാരിക്കുക. കുറച്ചു കാലമെങ്കിലും നാം നമുക്കു മാത്രമല്ല സുരക്ഷ ഒരുക്കേണ്ടത്, പ്രിയപ്പെട്ടവര്‍ക്കു കൂടിയാണ്. ദയവായി പുറത്തിറങ്ങാതിരിക്കുക.