കോവിഡിനെ അഭിമുഖീകരിക്കുന്ന ബജറ്റാണ് ധനമന്ത്രി തേമസ് ഐസക് ഇന്ന് അവതരിപ്പിച്ചതെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്. തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പ്രഖ്യാപനങ്ങളും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് നല്‍കിയിരിക്കുന്ന പാക്കേജുകളും ഇതിനുദാഹരണമാണ്. എന്നാല്‍, കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരുന്നെന്നും മാതൃഭൂമി ഡോട്ട് കോമിനായി നടത്തിയ ബജറ്റ് അവലോകനത്തില്‍ ഡോ. മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.