കേരളത്തില്‍ വീണ്ടുമൊരു അസംബ്ലി തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള കാര്യമായ ചര്‍ച്ചകള്‍ ഓരോ പാര്‍ട്ടികളിലും നടക്കുകയാണ്. ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് അവസാനിക്കുകയാണ്. ഇന്ന് തിരുവനന്തപുരത്ത് അമിത്ഷാ എത്തുന്നുണ്ട്. ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം അദ്ദേഹം പ്രഖ്യാപിക്കുമെന്ന് കേള്‍ക്കുന്നു. കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ വിലയിരുത്തുന്നു.