ജന്തുജന്യരോഗങ്ങളുടെ ഹോട്ട്സ്പോട്ടായി മാറുകയാണ്  കേരളം. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഏറെ ഗൗരവമുള്ള ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ചൈനയ്ക്കൊപ്പമാണ് കേരളവും ജന്തുജന്യ, കൊതുകുജന്യ രോഗങ്ങളുടെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 

സൂണോട്ടിക് രോഗങ്ങളില്‍, അഥവാ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നരോഗങ്ങളില്‍ പ്രധാനമായും സസ്തനികളില്‍ നിന്നാണ് പടരുന്നത്. വവ്വാലും മനുഷ്യരുമായി അടുത്തിടപഴകുന്ന മേഖലകളില്‍ ഇത്തരം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാനിടയുള്ള സാധ്യതയുണ്ട്. ഭാവിയില്‍ വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ കേന്ദ്രമാകാവുന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ കേരളം ഉള്‍പ്പെടുമെന്ന് 2008-ല്‍ പുറത്തിറങ്ങിയ 'ഗ്ലോബല്‍ ട്രെന്‍ഡ്സ് ഇന്‍ എമര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്' എന്ന പഠനത്തിലും വ്യക്തമാക്കിയിരുന്നു.

Conent Highlights: Kerala becomes the hotspot of zoonotic diseases