കൈവിട്ടുപോയ കുഞ്ഞുങ്ങള്‍, ബോധം നഷ്ടപ്പെട്ട ഗര്‍ഭിണികള്‍, അടുത്ത നിമിഷം മരണമെന്ന് ഉറപ്പിച്ച് എന്ത് ചെയ്യണമെന്നറിയാതെ സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തി കണ്ണടച്ച് നിലവിളിക്കുന്ന കൂടെയുള്ളവവര്‍. ആ നിഷത്തെ ഓര്‍ത്തെടുക്കുന്നു രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയ അയല്‍വാസി കൂടിയായ ജൂനൈദ്.
ദുരിതകാലം പിന്നിട്ട് നാട്ടിലേക്കെത്തുമ്പോള്‍ ഓരോ പ്രവാസിയും ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്ന നിമിഷങ്ങളിലൊന്ന്. ഇതായിരുന്നു നിര്‍ഭാഗ്യത്തിന്റെ കൂട്ടുപിടിച്ച് വെറും ആര്‍ത്തനാദമായി മാറി വെള്ളിയാഴ്ച രാത്രി 7.45 ന് ഐ.എക്‌സ് 1334 വിമാനത്തിലെ യാത്രക്കാര്‍ക്ക് മുന്നിലേക്കെത്തിയത്. ഇഴമുറിയാതെ പെയ്തുകൊണ്ടിരുന്നു കാലവര്‍ഷം, ഒപ്പം കോവിഡ് ഭീതി അതിഭീകരമായി അക്രമിച്ച് കൊണ്ടിരിക്കുന്ന കൊണ്ടോട്ടിയുടെ പരിസര പ്രദേശം. പക്ഷെ അവിടെ രോഗഭീതിക്ക് പകരം മനുഷ്യത്വത്തിന് ഒന്നാംസ്ഥാനം കൊടുത്തു ഇവിടെയുള്ളവര്‍.