ബോളിവുഡ് നടി കങ്കണാ റണൗട്ടുമായുള്ള ഏറ്റുമുട്ടല്‍ കടുപ്പിക്കുകയാണ് ശിവസേന. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായുണ്ടായ പരാമര്‍ശങ്ങളാണ് ശിവസേനയെ ചൊടിപ്പിച്ചത്. കങ്കണക്കെതിരെ വാളെടുത്ത് ശിവസേനക്ക് പ്രാദേശിക തലത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ദേശീയ തലത്തില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുംബൈ പോലീസില്‍ വിശ്വാസമില്ലെന്നാണ് കങ്കണ പറഞ്ഞത്. പാക് അധീനകശ്മീരാണ് മുംബൈ എന്ന പ്രതികരണം ശിവസേനക്ക് നന്നായി കൊണ്ടു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നിരന്തരം ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത് എരിതീയില്‍ എണ്ണയായി.