കേട്ടു കേൾവി പോലുമില്ലാത്ത മാരക ​രോ​ഗം, നിപ ആദ്യമായി കേരളത്തെ ഭീതിയിലാഴ്ത്തിയപ്പോൾ ആരോ​ഗ്യമന്ത്രിയായിരുന്നു കെ.കെ ശൈലജ. ആരോ​ഗ്യ രം​ഗത്തും പൊതുസമൂഹത്തിലും കൃത്യമായി ഇടപെട്ട് പ്രശംസ നേടിയ ശൈലജ ടീച്ചർ കോവിഡ് മഹാമാരിക്കാലത്ത് ലോകപ്രശസ്തി നേടുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങൾ കെ.കെ ശൈലജയെ പ്രശംസിക്കുമ്പോൾ കേരളത്തിൽ അവർക്കെതിരെ പ്രതിപക്ഷം പ്രസ്താവനകളുമായി രം​ഗത്തെത്തി. അതിലൊന്നും പരിഭവമില്ലെന്ന് പറയുകയാണ് ശൈലജ ടീച്ചർ. 

പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ആരോ​ഗ്യമന്ത്രിസ്ഥാനത്ത് കെ.കെ ശൈലജ ഇല്ലാതിരുന്നത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അവർ ആരോ​ഗ്യമന്ത്രിയായി തിരിച്ച് വന്നിരുന്നെങ്കിലെന്ന് പലരും ആഗ്രഹിച്ചിരുന്നു. ഇക്കാര്യത്തില്‍ ശൈലജ ടീച്ചര്‍ നിലപാട് വ്യക്തമാക്കുന്നു.