നാളുകള്‍ നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ നിര്‍ഭയക്ക് നീതി ലഭിക്കുമ്പോള്‍ നിര്‍ഭയയുടെ അമ്മ ആശാദേവിക്കൊപ്പം മറ്റൊരമ്മ കൂടി നീതിപീഠത്തിന് നന്ദിപറയുന്നുണ്ട്.. കേരളത്തിന്റെ കണ്ണീരായ സൗമ്യയുടെ അമ്മ സുമതി..സൗമ്യക്ക് നീതി ലഭിക്കാനായി നടത്തിയ നിയമപ്പോരാട്ടങ്ങളെ കുറിച്ച്, നിര്‍ഭയ കേസിലെ വിധിയെ കുറിച്ച് സുമതി മനസ്സുതുറക്കുന്നു.