ആരും ശ്രദ്ധിക്കാനില്ലാതെ ഇല്ലാതായിപ്പോകുമായിരുന്ന സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ തന്റെ വിലപ്പെട്ട 28 വര്‍ഷം ചെലവഴിച്ച ആളാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന പൊതുപ്രവര്‍ത്തകന്‍.
ജോമോന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ അഭയയുടെ മരണം ആത്മഹത്യയായി ഒതുങ്ങിപ്പോകുമായിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീന വലകള്‍.
അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സിസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്റെ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.