അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം വീണ്ടും നടക്കുമ്പോള്‍ മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ വീണ്ടും ഓര്‍ക്കേണ്ടതുണ്ട്. പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട സമിതിയെ നയിച്ച അദ്ദേഹം അതിരപ്പിള്ളി മേഖയേക്കുറിച്ചും പ്രത്യേകിച്ച് അണക്കെട്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ചും അഗാധമായി പഠിച്ച വ്യക്തിയാണ്.
അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പു മേധാവികളുമായും ആ സമയത്ത് അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ പ്രളയമുണ്ടായത് പശ്ചിമ ഘട്ട മേഖലയിലെ അനധികൃത നിര്‍മാണവും ചൂഷണവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2017 ല്‍ മാധവ് ഗാഡ്ഗിലുമായി ഞങ്ങള്‍ നടത്തിയ അഭിമുഖം വീണ്ടും പ്രസിദ്ധീകരിക്കുന്നു.