ടോക്യോയിൽ നിന്നും ഏഴ് മെഡലുകളുമായാണ് ഇന്ത്യ മടങ്ങിയെത്തിയത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിക്കൊണ്ട് പ്രൗഢിയോടെ..... ഇതുവരെയുണ്ടായിരുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2012 ലണ്ടന്‍ ഒളിമ്പിക്സിലായിരുന്നു. എന്നാല്‍ ടോക്യോ ഒളിമ്പിക്സില്‍ അത് മാറി മറഞ്ഞു. ആ റെക്കോഡിനെ പഴങ്കഥയാക്കിക്കൊണ്ട് ഇന്ത്യ ഏഴ് മെഡലുകള്‍ കഴുത്തിലണിഞ്ഞു. അതില്‍ ഒരു സ്വര്‍ണവും ഉള്‍പ്പെട്ടു. ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആരൊക്കെയാണ് ചരിത്രം കുറിച്ച താരങ്ങൾ... ഒളിംപിക്സിലെ ഇന്ത്യയുടെ പ്രകടനത്തേക്കുറിച്ച്...