കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ഡൗണിലായതിനുശേഷം ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കുന്നത് വർധിച്ചു.  ഇന്ത്യക്കാർ ശരാശരി 522 മണിക്കൂറുകളാണ് ഓൺലൈൻ പഠനത്തിനായി ചെലവിട്ടതെന്ന് ഗുരുഗ്രാം കേന്ദ്രമായ സൈബർ മീഡിയ റിസർച്ചിൽ പറയുന്നു.

സ്മാർട്ട്‌ഫോണിൽ 738 മണിക്കൂറാണ് വിവരങ്ങൾ അറിയാനും വിനോദത്തിനുമായി ഇന്ത്യക്കാർ ചെലവഴിച്ചത്. ഓൺലൈൻ പണ ഇടപാടുകളിലും രാജ്യം ഏറെ മുന്നിലായിക്കഴിഞ്ഞു.