ഹാഥ്റസിലെ ചിതയില്‍ നട്ടെല്ലുതകര്‍ന്ന്, നാവുമുറിഞ്ഞ് കത്തിയെരിഞ്ഞൊടുങ്ങിയത് ദളിത് സ്ത്രീകള്‍ക്കവകാശപ്പെട്ട നീതികൂടിയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ഇന്ത്യയുടെ ദളിത് പുത്രിമാര്‍ക്ക് സുരക്ഷയും നീതിയും ഇനിയുമകലെയാണ്. നീതിക്കുവേണ്ടി ദാഹിക്കുന്ന ദളിതര്‍ക്ക് നിയമസംവിധാനങ്ങളും ഭരണകൂടങ്ങളും നല്‍കുന്ന പരിഗണനയെന്തെന്ന് പരിശോധിക്കാം.