പതിമൂന്ന് വര്‍ഷത്തിനു ശേഷം കഴുത്തില്‍ സ്വര്‍ണമെഡല്‍ അണിഞ്ഞ് ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്സ് വേദിയില്‍നിന്ന് ഇന്ത്യയിലേക്കെത്തും. ഇനിയെന്നും നമ്മളോരോ ഇന്ത്യക്കാരും ആ പേര് അഭിമാനത്തോടെ, ഉച്ചത്തോടെ പറയും. നീരജ് ചോപ്ര.... നിനക്ക് എങ്ങനെയാണ് നന്ദി പറയുക. നീ തീര്‍ത്തത് 130 കോടി ജനങ്ങളുടെ അഭിലാഷമാണ്. നീ കടന്നെത്തിയത് ചരിത്രത്തില്‍ ഈ നിമിഷത്തിനായി കാത്തിരുന്ന ഒരു ജനതയെയാണ്.