'സോളാറി'നോളം വരുന്ന സ്വര്‍ണക്കടത്ത് കേസ്

ചില അവതാരങ്ങള്‍ എന്റെ അടുത്തയാളെന്ന് പറഞ്ഞ് രംഗപ്രവേശം ചെയ്യും. അതും അഴിമതിയാണ്. അത്തരം അവതാരങ്ങളെ കരുതിയിരിക്കണം' - സോളാര്‍ കേസ് വിവാദങ്ങള്‍ കത്തിനിന്ന കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തിലേറിയത്. അത്തരമൊരു വീഴ്ച ഉണ്ടാവാതിരിക്കാന്‍ കരുതലോടെയുള്ള കാല്‍വെപ്പ്. പക്ഷേ ഭരണവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ശേഷിക്കെ ക്ലിഫ് ഹൗസ് പഴയ കഥകള്‍ വീണ്ടുമോര്‍മിപ്പിച്ചു. സോളാര്‍ അഴിമതിയോളം പോന്ന സ്വര്‍ണക്കടത്ത് കേസ്. സോളാറില്‍ മുഖ്യപ്രതിയായി സരിതാ നായരെന്ന പോലെ സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്. ബിജു രാധാകൃഷണനു പകരം സരിത്. ഒപ്പം ഉന്നത ബന്ധങ്ങളുടെ കഥകളും. ഇരുകേസുകളിലും തമ്മില്‍ ഒറ്റനോട്ടത്തില്‍ സമാനതകളേറെയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented