ഇന്ത്യക്കാര്‍ക്ക് ഫോര്‍ഡ് എന്നാല്‍ ഇക്കോ സ്പോര്‍ട്ട് ആണ്. അത്രയും ചാരുത നിറഞ്ഞ ഒരു കാര്‍. ഫോര്‍ഡ് ഇന്ത്യ വിടുമ്പോള്‍ ഇന്ത്യക്കാര്‍ക്കുള്ള സങ്കടവും അതാണ്. ഇനിയും എത്രയോ മികച്ച കാറുകള്‍ ഇറങ്ങാനിരിക്കെ പാതിവഴിയില്‍ ഫോര്‍ഡ് മടങ്ങുമ്പോള്‍ എങ്ങനെ സങ്കടപ്പെടാതിരിക്കും.

ആദ്യമായല്ല ഒരു വിദേശ കാര്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി ഇന്ത്യ വിടുന്നത്. അമേരിക്കന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്‌സും ഹാര്‍ലി ഡേവിഡ്‌സണും ഇതിനു മുമ്പേ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. എന്തു കൊണ്ടായിരിക്കും വിദേശ കമ്പനികള്‍ ഇന്ത്യ പോലൊരു വലിയ വിപണി വേണ്ടെന്നു വെക്കുന്നത്?