കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരനാകാന്‍ മോഹിച്ച് മലയാളി ചെന്നു ചാടിയ കെണികള്‍ നിരവധിയുണ്ട് ചരിത്രത്തില്‍. 80-കളിലെ ലാ ബെല്ല തട്ടിപ്പു മുതല്‍ ആട്, തേക്ക്, മാഞ്ചിയവും, സോളാറും സ്വര്‍ണക്കടത്തും കഴിഞ്ഞ് ഇതാ വീണ്ടും മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നിരിക്കുന്നു.

പ്രമുഖര്‍, പ്രശസ്തി, തട്ടിപ്പ്... ഇതാണ് തട്ടിപ്പുകളുടെ സ്ഥിരം കാന്‍വാസ്‌. തട്ടിപ്പുകളേറെ നടന്നിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്നു ചാടുകയാണ് നമ്മള്‍ മലയാളികള്‍. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ കേരളം കണ്ട കുപ്രസിദ്ധ തട്ടിപ്പുകളുടെ ലഘുചരിത്രമാണ് ഇത്.