രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെ ലോഡ്‌ഷെഡ്ഡിംഗ് ഭീഷണിയിലാണ് സംസ്ഥാനങ്ങള്‍. കല്‍ക്കരിയുടെ ദൗര്‍ലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.  ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. കേരളത്തേയും ഇത് ബാധിക്കും. എന്താണീ പ്രതിസന്ധിക്ക് കാരണം? രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപവൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ഈ താപനിലയങ്ങളിലെ പ്രവര്‍ത്തനം നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.