മാറി മാറി വരുന്ന സർക്കാരുകൾ എന്നും മുഖം തിരിച്ച് നിന്നിട്ടേയുള്ളൂ മത്സ്യ തൊഴിലാളികളോട്. അനധികൃത മത്സ്യ ബന്ധനവും എണ്ണ വില വർധനവും മത്സ്യ ബന്ധന മേഖലയെ പൂർണമായും ദുരിതത്തിലാക്കി. ബോട്ടുകളിൽ പലതും  ഹാർബറിലെ പണിയില്ലാ കാഴ്ചയായി. ഇതിനിടെയാണ് തിരഞ്ഞെടുപ്പ്. വോട്ട് വിശേഷം തേടി പുതിയാപ്പ ഹാർബറിൽ.