രാജ്യത്ത് നടക്കില്ലെന്ന് തോന്നിയ പല പദ്ധതികളും നടപ്പിലാക്കിക്കൊടുത്തയാളാണ്. അദ്ദേഹത്തിന് കേരളത്തില്‍ പലതും ചെയ്യാനാവും എന്ന് കരുതിയതില്‍ തെറ്റില്ല. പറയുന്നത് ഇ ശ്രീധരനേക്കുറിച്ചാണ്. തോറ്റവര്‍ക്കൊപ്പം നടക്കാനല്ല, ജയിക്കേണ്ടവര്‍ക്കൊപ്പം നടക്കാനാണ് ഇ. ശ്രീധരനിഷ്ടം. മറ്റ് രണ്ട് മുന്നണികളും തോറ്റവരാണ്. അഴിമതികൊണ്ട് കിരീടം പണിതവര്‍. അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്

കേരളത്തില്‍ സ്ഥിര താമസമാക്കി ജന്മനാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോള്‍ ആദ്യം മനസില്‍ വന്നത് ബി.ജെ.പി.യേക്കുറിച്ചാണ്. ബി.ജെ.പി. നാഷണല്‍ ലവേഴ്‌സിന്റെ പാര്‍ട്ടിയാണ്. ദേശ സ്‌നേഹമുള്ളവരാണ്......

പദ്മ ബഹുമതികളും ലോകപ്രശസ്തിയും എല്ലാം വച്ചു നോക്കുമ്പോൾ ശ്രീധരനെ കേരളത്തിലിറക്കിയത് ശരിയായോ എന്നാരും ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നവർക്ക് ബിജെപിയേക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു പറയേണ്ടി വരും.