മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകളാണ്.. സമൂഹമാധ്യമത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലാകുന്ന വാക്കുകളാണിത്. ഭർതൃകുടുംബത്തിന്റെ ശാരീരിക മാനസിക പീഡനങ്ങൾ മൂലം വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോഴാണ് കേട്ടുപഴകിയ ഈ ചൊല്ല് വീണ്ടും ചർച്ചയാകുന്നത്. വിസ്മയയ്ക്കു പിന്നാലെ തിരുവനന്തപുരത്തു നിന്നും ഇടുക്കിയിൽ നിന്നുമൊക്കെ ആത്മഹത്യാ വാർത്തകൾ പുറത്തുവന്നു. 

പഠിപ്പും സാമൂഹിക ഇടപെടലുകളുമുള്ള പെൺകുട്ടികൾ പോലും പീ‍ഡനങ്ങൾക്ക് മുന്നിൽ പതറിപ്പോയി ജീവിതം ത്യജിക്കുന്നതെന്തുകൊണ്ടാണ്? ഒരിറങ്ങിപ്പോക്ക് സാധ്യമാകാത്തത് എന്തുകൊണ്ടാണ്? സത്യത്തിൽ ഈ സാഹചര്യത്തിൽ ചർച്ച ചെയ്യേണ്ടത് സ്ത്രീധനത്തെക്കുറിച്ചു മാത്രമാണോ?  പെൺകുട്ടികൾക്ക് സ്വന്തം ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ കഴിയാത്തതിനെക്കുറിച്ചല്ലേ? ആ സ്വാതന്ത്രമില്ലായ്മയെക്കുറിച്ചു കൂടിയല്ലേ?