നായ്ക്കളുടെ യജമാനസ്‌നേഹം എത്രത്തോളമാണെന്ന് നമുക്കെല്ലാമറിയാം. ഇവിടെയിതാ അത് ഊട്ടിയുറപ്പിക്കുന്ന മറ്റൊരു കാഴ്ച.   മദ്യപാനിയായ യജമാനന്‍ മദ്യപിച്ച് ബോധമില്ലാതെ വഴിയില്‍ കിടക്കുകയാണ്. തൊട്ടരികില്‍ നായയുമുണ്ട് കാവലായി. കോരിച്ചൊരിയുന്ന മഴ പെട്ടെന്നാണ് വന്നത്. യജമാനനെ വിളിച്ചുണര്‍ത്തി സുരക്ഷിതമായൊരിടത്തേക്ക് എത്തിക്കാന്‍ ആ നായ ശ്രമിക്കുന്നത് ഈ വീഡിയോയില്‍ കാണാം. മദ്യലഹരിയില്‍ നടക്കാനാവാത്ത അയാള്‍ അടുത്തുള്ള മരത്തണലില്‍ വീണിരുന്നപ്പോഴും ആ നായ അയാള്‍ക്കും ചുറ്റും ഓടിനടക്കുന്നുണ്ട്. പാലക്കാട് മലമ്പുഴ റോഡില്‍ യാത്രയ്ക്കിടെ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പിപി രതീഷ് പകര്‍ത്തിയതാണ് ഈ കാഴ്ച.