ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടി ഭൂമിക്ക് എപ്പോഴും പേടി സ്വപ്‌നമാണ്. വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുകയാണ് 'ഡാർട്ട്' ദൗത്യത്തിലൂടെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാർട്ട് പദ്ധതി വിജയിച്ചാൽ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കുമത്.

സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ സെക്കൻഡിൽ 6.6 കിലോമീറ്റർ വേഗത്തിൽ ഡാർട്ട് ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ച് അതിന്റെ ഭ്രമണപഥത്തിൽ മാറ്റംവരുത്തും.