ഏഷ്യയിലെ ആദ്യ വനിതാമാൾ കോഴിക്കോട്ട് തുടങ്ങുന്നു. നടത്തിപ്പും വിൽപ്പനയും മുതൽ സുരക്ഷാ ചുമതലയിൽ വരെ സ്ത്രീകൾ. ലക്ഷ്യം പ്രളയദുരന്തത്തിൽ നിന്നുമുള്ള അതിജീവനം. 2018ൽ പെൺകരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായി പ്രവർത്തനമാരംഭിച്ച മഹിളാ മാൾ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോൾ ഒരു കൂട്ടം സ്ത്രീകളുടെ കണ്ണീരിന്റെ കഥ പറയുകയാണ്. ഉദ്യോഗസ്ഥ വാഗ്ദാനത്തിൽ വീണ് കടക്കെണിയിലായ ഒരു കൂട്ടം സ്ത്രീകളുടെ കണ്ണീരിന്റെ കഥ.