കോവിഡ് വ്യാപനം രൂക്ഷമാകുന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്നു.  പലയിടങ്ങളിലും വാക്‌സിനെടുക്കാന്‍ വന്നവരെ മടക്കി അയക്കേണ്ട സ്ഥിതിവിശേഷമാണ്. എറണാകുളത്ത് മെഗാ വാക്‌സിന്‍ ക്യാമ്പുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാക്‌സിന്‍ വിതരണത്തിനാണ് മുന്‍ഗണന.